ട്രെയിനിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന പടിഞ്ഞാറെകല്ലട സ്വദേശി രഞ്ജിത്ത് മരിച്ചു

Advertisement

പടിഞ്ഞാറെകല്ലട : ട്രെയിനിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന പടിഞ്ഞാറെകല്ലട സ്വദേശി മരിച്ചു. പടിഞ്ഞാറെകല്ലട കോയിക്കൽഭാഗം
സോപാനം വീട്ടിൽ സുരേന്ദ്രനാഥൻ പിള്ളയുടെ മകൻ രഞ്ജിത്ത് (44) ആണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്ന അദ്ദേഹം
20 ന് നാട്ടിലേക്ക് വരുമ്പോൾ തൃശൂർ പുതുക്കാടിനു സമീപം ട്രെയിനിൽ നിന്ന് വീഴുക ആയിരുന്നു.

സാരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ മരിച്ചു.

ശാസ്താംകോട്ടയിലെയും പരിസരങ്ങളിലെയും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രഞ്ജിത്ത് ദീർഘ കാലം അധ്യാപകൻ ആയിരുന്നു.

റിട്ട. അധ്യാപിക ലളിതയമ്മ ആണ് അമ്മ.

സഹോദരങ്ങൾ :

സുജിത് എസ്. എൻ ( ഡി വൈ എസ് പി ഓഫീസ് ശാസ്താംകോട്ട )
പ്രീത ( അധ്യാപിക )