തടാക തീരത്ത് ഏക്കറുകളോളം സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ അളന്നുതിരിച്ചെടുക്കാന്‍ നീക്കം

Advertisement

ശാസ്താംകോട്ട. തടാകതീരത്ത് റവന്യൂഅധികൃതരുടെ മൂക്കിനുതാഴെ വിവാദ സര്‍ക്കാര്‍ പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ അളന്നു തിരിച്ചു കല്ലിട്ട നിലയില്‍.

നേരത്തേ പട്ടയത്തിനായി അപേക്ഷിച്ച ഏതാനും പേര്‍ക്ക് അധികൃതര്‍ പട്ടയം റദ്ദാക്കിയതാണ്. ഇതിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വളരെ തന്ത്രപ്രധാനമായ സ്ഥലമാണെന്നും തടാകത്തിന്റെ വൃഷ്ടിപ്രദേശം ആണെന്നും സുരക്ഷാമേഖലയാണെന്നും ദേവസ്വം ബോര്‍ഡിന് കുത്തകപ്പാട്ടം ലഭിച്ച സ്ഥലമെന്നതിനാല്‍ ക്ഷേത്രോപദേശക സമിതിയുടെയും നാട്ടുകാരുടെയും ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെന്നും പരിസ്ഥിതിസംഘടനകള്‍ തടകതീരത്ത് ഈ മേഖലയില്‍ മനുഷ്യവാസംഉണ്ടാകുന്നതിനെ എതിര്‍ക്കുമെന്നും ഒക്കെയുള്ള തടസവാദം റവന്യൂ ഉ ന്നയിച്ചിരുന്നു. എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ മാറുമ്പോള്‍ അനുകൂലമായ നീക്കമോ, മൗനമോ മുതലെടുത്ത് കോടതി ഉത്തരവ് നേടുന്ന പതിവ് ശാസ്താംകോട്ടയിലുണ്ട്. എന്തെങ്കിലും ഉത്തരവ് ഉണ്ടായതായി തഹസില്‍ദാര്‍ക്ക് പോലും അറിവില്ല.

തങ്ങള്‍ക്കനുകൂലമായി കോടതി വിധിയുണ്ടെന്നപേരിലാണ് ഏതാനും പേര്‍ ഇവിടെ സ്വന്തമായി അളന്നെടുത്തത്. 41,22,12,13.5,44,38 സെന്റുവീതമാണ് അളന്നത്. റവന്യൂഓഫീസില്‍നിന്നും വിളിപ്പാടകലെയാണ് ഈ കയ്യേറ്റം. റവന്യൂ അധികൃതര്‍ ഇക്കാര്യമറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്

Advertisement