തോക്ക് ചൂണ്ടി കവര്‍ച്ച കേസ്: പ്രതികളെ വിട്ടയച്ചു 

Advertisement

കൊല്ലം:  കൊല്ലം നഗരത്തിലെ പട്ടത്താനം നഗര്‍, ഫാത്തിമാ കോളേജ് റോഡ്, ബീച്ച് റോഡ് എന്നീ സ്ഥലങ്ങളില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ കേസുകളില്‍ പ്രതികളായ ഡല്‍ഹി സ്വദേശികളായ സുരേന്ദര്‍ബണ്ടി, ദീപക് കുമാര്‍ എന്നിവരെ വെറുതെവിട്ടുകൊണ്ട് കൊല്ലം തേര്‍ഡ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉഷാ നായര്‍ ഉത്തരവായി.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലുള്ള പ്രതികളും കൂട്ടാളികളും ബൈക്കിലും കാറിലുമായി എത്തി 2019 സെപ്തംബര്‍ 28 ന് നഗരത്തിലെ മൂന്ന് സ്ഥലങ്ങളില്‍ തോക്ക് ചൂണ്ടി സ്വര്‍ണ്ണമാല കവര്‍ന്നെടുത്തു എന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ വര്‍ഗ്ഗീസ് ജാന്‍ യേശുദാസ്, രാകേഷ് കരുത്തന്‍വിള രാജന്‍ എന്നിവര്‍ കേടതിയില്‍ ഹാജരായി.

.representational image