സംസ്ഥാന പോളിടെക്നിക് കലോൽസവം, തൃപ്രയാർ ശ്രീരാമാ ഗവ.പോളിടെക്നിക് കോളേജ് ഒന്നാമത്

Advertisement

കൊട്ടിയം: സംസ്ഥാന പോളിടെക്നിക് കലോൽസവത്തിൽ 203 പോയിൻ്റ് നേടി തൃപ്രയാർ ശ്രീ രാമാ ഗവ.പോളിടെക്നിക് കോളേജ് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം 183 പോയിൻ്റ് വീതം നേടി രണ്ട് കോളേജുകൾ പങ്കിട്ടു. സെൻട്രൽ പോളിടെക്നിക് തിരുവനന്ത പുരവും, ഗവ.പോളി കാസർകോഡുമാണ് രണ്ടാംസ്ഥാനം പങ്കിട്ടത് .മൂന്നാം സ്ഥാനവും രണ്ട് കോളേജുകൾ പങ്കിട്ടു. 173 പോയിൻ്റ് വീതം നേടി ആതിഥേയരായ കൊട്ടിയം ശ്രീനാരായണാ പോളിടെക്നിക് കോളേജും, ഗവ.പോളി കളമശ്ശേരിയുമാണ് മൂന്നാം സ്ഥാനം പങ്കിട്ടത്.ഗവ.പോളി പാലക്കാടിന് 171 പോയിൻ്റും, പെരിന്തൽമണ്ണ പോളിയ്ക്ക് 141 പോയിൻ്റും ലഭിച്ചു.