നാലുപതിറ്റാണ്ട് ജനപ്രതിനിധി ആയിരുന്നത് തുണ്ടില്‍ ഹമീദുകുട്ടിയുടെ അസാധാരണ ജനസ്വാധീനത്തിന് തെളിവ്, പി രാജേന്ദ്രപ്രസാദ്

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് രൂപീകരണത്തിനും ട്രഷറി സ്ഥാപിക്കുന്നതിനും മുൻകൈ എടുത്ത് പ്രവർത്തിച്ച് വികസന പ്രവർത്തനത്തിന് നേതൃത്വം നൽകിയനേതാവായിരുന്നു തുണ്ടിൽ എ ഹമീദ് കുട്ടിയെന്ന് ഡി.സി.സി പ്രസിഡൻറ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു.നാലു് പതിറ്റാണ്ട് കാലം തുടർച്ചയായിഗ്രാമ പഞ്ചായത്ത് അംഗമാകാനും അതിൽ 17 വർഷം പഞ്ചായത്ത് പ്രസിഡൻ്റാകാനും കഴിഞ്ഞത് അദ്ദേഹത്തിൻ്റെ ജനങ്ങളിലുള്ളസ്വാധീനത്തിന് തെളിവാണന്നും ഡി.സി.സി പ്രസിഡൻ്റ് പറഞ്ഞു.

ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ്കമ്മിറ്റി നടത്തിയ തുണ്ടിൽ എ ഹമീദ് കുട്ടി അനുസ്മരണ സമ്മേളനം പള്ളിശ്ശേരിക്കൽ പള്ളിമുക്കിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആർ.അരവിന്ദാക്ഷ പിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ഡോ. ശൂരനാട് രാജശേഖരൻ, കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ.ഷാ ജഹാൻ, സി.പി.ഐ (എം) ഏരിയ സെക്രട്ടറി ടി.ആർ.ശങ്കരപിള്ള, സി.പി.ഐ നേതാവ് വിജയമ്മ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ ,ഗ്രാമപഞ്ചായത്ത് അംഗം എസ്.എ.നിസാർ, ഐ.ഷാനവാസ്, എച്ച്.എസ്.ഷാജി,ദിനേശ് ബാബു,കാരാളി വൈ.എ.സമദ് എൻ.സോമൻ പിള്ള ആൻ്റണി, വൈ. നജിം,ശ്യാം പള്ളിശ്ശേരിക്കൽ, എം.വൈ. നിസാർ, ഓമനക്കുട്ടൻ പിള്ള, മുഹമ്മദ് കുഞ്ഞ് ഭരണിക്കാട്ട ത്തയ്യത്ത്, മെക്ക വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisement