അഞ്ചൽ: പാമ്പ് കടിയേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്ന കശുവണ്ടിത്തൊഴിലാളി മരിച്ചു. അലയമൺ കുറവന്തേരി
തുളസി വിലാസത്തിൽ വിജയകമല (42)യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട്ജോലി കഴിഞ്ഞ് മടങ്ങവേയാണ് കമലയെ പാമ്പ് കടിച്ചത്.ഉടൻ തന്നെ ബന്ധുക്കൾ തിരുവന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചിരുന്നു. അവിടത്തെ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെയോടെ മരിച്ചു. സോമരാജനാണ് ഭർത്താവ്.
മക്കൾ:അഞ്ജു, അഞ്ജന.