കൊല്ലം.കേരളത്തിൽ ഒമ്പതു ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നടപ്പാക്കുന്നതിന്റെ ഭാഗമായി തങ്കശേരിയിൽ പദ്ധതി ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.
നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ബീച്ച് ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. ഡ്രൈവ് ഇൻ ബീച്ചും വാട്ടർ സ്പോർട്സ് സംവിധാനങ്ങളും ഒരുക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനോടൊപ്പം കോളേജുകളിൽ ആരംഭിച്ച ടൂറിസം ക്ലബ്ബുകളെക്കൂടി പ്രയോജനപ്പെടുത്തി സഞ്ചാരികൾക്ക് മെച്ചപ്പെട്ട ടൂറിസം അന്തരീക്ഷം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് 5.55 കോടി രൂപ ചെലവഴിച്ച് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി തങ്കശേരിയിൽ പൂർത്തീകരിച്ചത്. 400പേർക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, കടൽക്കാഴ്ചകൾ ആസ്വദിക്കാൻ വ്യൂ ടവർ, സുരക്ഷാഭിത്തി, കടലിന് അഭിമുഖമായി ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കിയോസ്‌കുകൾ, റാമ്പ്, കുട്ടികളുടെ കളിസ്ഥലം, നടപ്പാതകൾ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക്, ബോട്ട് ജെട്ടി, റെസ്റ്റോറന്റ്, ബോട്ടിങും, വാട്ടർ സ്പോർട്സ് സംവിധാനങ്ങളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
എം മുകേഷ് എംഎൽഎ അധ്യക്ഷനായി. മുനിസിപ്പല്‍ കൗൺസിലർ ജെ സ്റ്റാൻലി, കലക്ടർ അഫ്‌സാന പർവീൺ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ പി രാധാകൃഷ്ണപിള്ള, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.