കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കൊല്ലം സിറ്റി സമ്മേളനത്തിന് കൊടിയിറങ്ങി

Advertisement

കൊല്ലം. കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കൊല്ലം സിറ്റി 33-ാം ജില്ലാ സമ്മേളനം വെള്ളിയാഴ്ച കൊല്ലം പബ്‌ളിക്ക് ലൈബ്രറി ഹാളില്‍ പൊതുസമ്മേളനം പ്രതിനിധി സമ്മേളനം എന്നിവയോടെ സമാപിച്ചു. ഏപ്രില്‍ ആദ്യവാരം മുതല്‍ നടന്നുവന്ന യൂണിറ്റ് സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് ജില്ലാ സമ്മേളനം നടന്നത്. മെയ് മാസം അവസാനം അങ്കമാലിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ കെ.പി.ഒ.എ യുടെ ഈ വര്‍ഷത്തെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആര്‍.ജയകുമാര്‍ സമ്മേളന നഗരിയില്‍ പതാകയുയര്‍ത്തി. 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആര്‍.ജയകുമാര്‍ അദ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം.ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു എം.നൗഷാദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത്, ഡി.സി.ആര്‍.ബി എസിപി എ.പ്രദീപ് കുമാര്‍, കൊല്ലം എസിപി അഭിലാഷ്.എ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന നിവ്വാഹക സമിതി അംഗം കെ.സുനി, കെപിഎ ജില്ലാ പ്രസിഡന്റ് വിജയന്‍.എല്‍, പോലീസ് സൊസൈറ്റി പ്രസിഡന്റ് എസ്.ഷൈജു, കെപിഒഎ ജോയിന്റ് സെക്രട്ടറി ജിജു.സി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീമതി. മെറിന്‍ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ആര്‍.ജയകുമാര്‍ അദ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്വഗത സംഘം ചെയര്‍മാന്‍ ശ്രീകുമാര്‍.എസ് അനിശോചന പ്രമേയം അവതരിപ്പിച്ചു. സ്വഗത സംഘം കണ്‍വീനര്‍ ഹണി.എസ് സ്വഗതം പറഞ്ഞു. അഡീഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഡോ.ആര്‍.ജോസ്, കെ.പി.എ ജില്ലാ സെക്രട്ടറി ഷഹീര്‍.എസ്, പോലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്.സനോജ് എന്നിവര്‍ സംസാരിച്ചു.
കെ.പി.ഒ.എ സംസ്ഥാന സംഘനാ റിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി അവതരിപ്പിച്ചു. ട്രഷറര്‍ ജെ.തമ്പാന്‍ വരവ് ചിലവ് കണക്കും സമ്മേളന പ്രമേയങ്ങള്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച്.മുഹമദ്ഖാനും അവതരിപ്പിച്ചു. വിവിധ യൂണിറ്റില്‍ നിന്നുള്ള പ്രതിനിധികള്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളില്‍ ക്രിയത്മകയായി പങ്കെടുത്തു ഏപ്രില്‍ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനാംഗങ്ങള്‍ക്കുള്ള യാത്രയയപ്പും വിവിധ മേഘലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള ആദരവും നടന്നു. ജില്ല വൈസ് പ്രസിഡന്റ് ലാലു,പി കൃതജ്ഞത രേഖപ്പെടുത്തി.

Advertisement