കുന്നത്തൂർ പാലത്തിനു സമീപം കല്ലടയാറ്റിൽ സ്ത്രീയുടെ മൃതദേഹം

Advertisement

കുന്നത്തൂർ:കുന്നത്തൂർ പാലത്തിനു സമീപം കരുവത്തോട്ടത്തിൽ കടവിൽ കല്ലടയാറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ഇന്ന് (ശനി) രാവിലെയാണ് പാലത്തിനു തെക്കുഭാഗത്ത് കരയോടു ചേർന്ന ഭാഗത്ത് മൃതദേഹം പൊങ്ങിയ നിലയിൽ കാണപ്പെട്ടത്.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വൃദ്ധയുടേത് ആണെന്നാണ് നിഗമനം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.പാലത്തിൽ നിന്ന് ചാടിയതാണോ,മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.