മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരം നാടിന് സമര്‍പ്പിച്ചു

Advertisement

കൊട്ടിയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനായി നിര്‍മിച്ച അലങ്കാര ഗോപുരം നാടിന് സമര്‍പ്പിച്ചു. തൃക്കോവില്‍വട്ടം പാങ്കോണം കരകമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പി ദേവദത്തന്റെ കരവിരുതില്‍ പണി കഴിപ്പിച്ച ഗോപുരം പന്തളം കൊട്ടാരം സെക്രട്ടറി ടി. എന്‍. നാരായണ വര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘടനം ചെയ്തു.
ചടങ്ങില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എംപി, പി. സി. വിഷ്ണുനാഥ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ, പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി മറ്റ് രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.