കുന്നത്തൂര്‍ പാലത്തിനു സമീപം കല്ലട ആറ്റില്‍ കാണപ്പെട്ട വയോധികയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

Advertisement

ശാസ്താംകോട്ട:കുന്നത്തൂര്‍ പാലത്തിനു സമീപം കല്ലട ആറ്റില്‍ കാണപ്പെട്ട വയോധികയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല.ഉദ്ദേശം 70 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് ശനി രാവിലെ പാലത്തിനു സമീപത്തെ കടവിൽ കാണപ്പെട്ടത്.പാലത്തിൽ നിന്നും ചാടിയതാണോ മറ്റെവിടെ നിന്നെങ്കിലും ഒഴുകി എത്തിയതാ
ണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.മൃതദേഹത്തിന് അധികം പഴക്കവുമില്ല.മൃതദേഹം
ശാസ്താംകോട്ട താലൂക്ക് ആശുപത്രി
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ശാസ്താംകോട്ട പോലീസുമായി ബന്ധപ്പെടേണ്ടതാണ്.