മനക്കര കണ്ണമ്പള്ളിക്കാവ്ക്ഷേത്രത്തിലെ ഗാനമേള തടഞ്ഞവർ പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു;ആറ് പ്രതികൾ റിമാന്റിൽ

Advertisement

ശാസ്താംകോട്ട : ക്ഷേത്രത്തിലെ ഗാനമേള തടഞ്ഞ് തങ്ങൾക്ക് ഇഷ്ടപ്പെട്ട് പാട്ട് പാടണമെന്ന് ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കിയവരെ നിയന്ത്രിക്കാനെത്തിയ
പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ 6 പ്രതികളെ റിമാന്റ് ചെയ്തു.ആയിക്കുന്നം സാന്ദ്രാസ് വീട്ടിൽ പ്രശാന്ത് കുമാർ(42),മനക്കര പ്രദീപ് ഭവനത്തിൽ പ്രകാശ് കുമാർ (40),കൊടിയിൽ കിഴക്കതിൽ ഗിരീഷ്(36), രാജീ ഭവനം പ്രദീപ് കുമാർ (36),ശ്രീ ശിവമംഗലം പ്രശാന്ത് (38),പൊയ്കതടത്തിൽ രാജീവ് (30) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.ശാസ്താംകോട്ട മനക്കര കണ്ണമ്പള്ളിക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെ ആയിരുന്നു സംഭവം.ഗാനമേള തടഞ്ഞ് ഗായകരെ മർദ്ദിക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച ശാസ്താംകോട്ട സ്റ്റേഷനിലെ രാജേഷ്,അരുൺ എന്നീ പോലീസുകാരെയാണ് ക്രൂരമായി ആക്രമിച്ചത്.രാജേഷിന്റെ മുഖത്ത് 4 തുന്നലുകൾ വേണ്ടി വന്നു.ഇവർ താലൂക്കാശുപത്രിയിൽ
ചികിത്സയിലാണ്.ഇടിവളയും മറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം.തുടർന്ന് ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത്
കൊണ്ടുപോകവേ വാഹനം തടഞ്ഞ് വീണ്ടും ഒരു സംഘം ആളുകൾ ആക്രമണം അഴിച്ചു വിട്ടു.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്സ് എടുത്തിട്ടുള്ളത്.ഇതിൽ 6 പേരെയാണ് റിമാന്റ് ചെയ്തത്.ബാക്കിയുളള പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ തിങ്കളാഴ്ച കുന്നത്തുർ പനന്തോപ്പിലും ഉത്സവ നിയന്ത്രണത്തിനെത്തിയ
പോലീസിനെ ഒരു സംഘം ആക്രമിച്ചിരുന്നു.

Advertisement