ഹൈക്കോടതി നിർദ്ദേശപ്രകാരം പോരുവഴി ഗവ.സ്കൂളിൽ യുഡിഎഫ് നേതൃത്വത്തിലുള്ള പിറ്റിഎ ചുമതലയേറ്റു

Advertisement

ശാസ്താംകോട്ട : വിവാദങ്ങൾക്ക് വിരാമമിട്ട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പോരുവഴി ഗവ.സ്കൂളിൽ യുഡിഎഫ് നേതൃത്വത്തിലുള്ള പി.റ്റി.എ ചുമതലയേറ്റു.കഴിഞ്ഞ വർഷം ഡിസംബറിൽ പി.റ്റി.എ ജനറൽ ബോഡി യോഗം ചേർന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ സമയക്രമം പാലിച്ചു നടത്തുവാൻ അധികൃതർ തയ്യാറായില്ല.പിന്നീട് രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ച് അതേ മാസം വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുളള പാനൽ പരാജയപ്പെട്ടിരുന്നു.33 അംഗ കമ്മിറ്റിയിൽ 26 എണ്ണത്തിലും യുഡിഎഫ് വിജയിച്ചതാണ് എൽഡിഎഫിനെ പ്രകോപിതരാക്കിയത്.ഇതിനു പിന്നാലെ കൊല്ലം ഡി.ഡി.ഇ പി.റ്റി.എ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു.വ്യാജ പരാതികൾ അയച്ചും ഭരണസ്വാധീനം ഉപയോഗിച്ചും എൽഡിഎഫ് നടത്തിയ നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.ഇതിനെതിരെ
പ്രതിഷേധ ശക്തമാകുകയും രക്ഷിതാക്കളായ നാസർ മൂലത്തറ,ചക്കുവള്ളി നസീർ ,റഷീദാ സജീവ്,അയന്തിയിൽ അനീഷ് എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.തുടർന്ന്
കൊല്ലം ഡി.ഡി.ഇയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ഹർജിക്കാരുമായി കൊല്ലം ഡി.ഡി.ഇ നടത്തിയ നേർകാഴ്ചയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടു.തുടർന്ന് കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അംഗീകരിച്ച് ഉത്തരവാകുകയായിരുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പിറ്റിഎ കമ്മിറ്റിയെ അട്ടിമറിക്കുവാൻ കെഎസ്ടിഎ നേതൃത്വവും,സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുൻ പിറ്റിഎ
പ്രസിഡന്റും ഒത്തുകളിച്ചതായി യുഡിഎഫ് ആരോപിച്ചു.ഭാരവാഹികളായി
അർത്തിയിൽ സമീർ (പ്രസി.),സജി വട്ടവിള (വൈസ് പ്രസി.),അയന്തിയിൽ അനീഷ്(എസ്.എം.സി ചെയർമാൻ),സാംസൺ(വൈസ്
ചെയർമാൻ),റഷീദാ സജീവ്(മാതൃസമിതി പ്രസി.) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Advertisement