കൊല്ലം: കൊല്ലം – തിരുമംഗലം ദേശീയ പാതയിൽ വൻ മരം കടപുഴകി വീണു. എസ് വി ടാക്കി സിന് സമീപം ഇന്നലെ രാവിലെ 9.15 ന് നാണ് സംഭവം. റോഡ് അരികിൽ നിന്ന ഇരട്ട മരങ്ങളിൽ ഒന്നാണ് റോഡിന് കുറുകെ വീണത് .
ഈ സമയം വാഹനങ്ങളെന്നും ഇല്ലാത്തത് വൻ ദുരന്തമാണ് ഒഴിവായത്. ഓഫീസിൽ പോകാനും മറ്റും തിരക്കുള്ള സമയത്താണ് മരം റോഡിന് കുറുകെ യാ യി പതിച്ചത്. ഒരു മണിക്കൂറോള്ളം ഗതാഗതം തടസ്സപ്പെട്ടു. കടപ്പാക്കടയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസ പ്രകാശിൻ്റെ നേത്യത്വത്തിൽ ഫയർമാൻമാരായ ദിനേശ്, ഷെമീർ, ഹരിരാജ്, ഹാമിൽട്ടൺ, അജിത്ത് എന്നിവരടങ്ങുന്ന സംഘവും നാട്ടുകാരും ചേർന്ന് മരംമുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.