കൊല്ലം. ബൈപ്പാസിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം.മങ്ങാട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
കായംകുളം കണ്ടല്ലൂർ സ്വദേശിനി പ്രഭാഷകയും ഹോമിയോ ഡോക്ടറുമായ ഡോ. മിനി ഉണ്ണികൃഷ്ണൻ , കാറിൻറെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്
രണ്ടുപേർക്ക് പരിക്ക്, ഡോ. മിനിയുടെ മരുമകളും ഒന്നര വയസ്സുള്ള ചെറുമകളുമാണ് പരിക്കേറ്റ് കൊല്ലം സ്വകാര്യമെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇരുവരുടേയും പരിക്ക് ഗുരുതരമാണ്. .ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങിയ മിനി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം.നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടുവന്ന കാര്‍ മറ്റു ചില വാഹനങ്ങളിലും ഇടിച്ചിരുന്നു.

രഞ്ജിത്
മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരൻ മരിച്ചു, ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ (JRP )രഞ്ജിത്താണ് മരിച്ചത്. നിർമ്മാണത്തിലിരുന്ന ഓടയിൽ തട്ടി ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു എന്ന് സംശയം