പന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്, പന്നിചത്തു,വിഡിയോ

Advertisement

പോരുവഴി. പന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്, പന്നിചത്തു. പോരുവഴി കുന്നുവിള ജംക്ഷനില്‍ ഇന്നഉച്ചയോടെയാണ് പുരയിടത്തിലൂടെ പാഞ്ഞെത്തിയ പന്നി ഒരു ഓട്ടോയില്‍ ഇടിച്ച ശേഷം ബൈക്ക് ഇടിച്ചു മറിക്കുന്നത്. അമ്പലത്തുംഭാഗം ചരിഞ്ഞതുണ്ടില്‍ ഷെഹിന്‍ഷ(30)ന് ആണ് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇടിയേറ്റ് വീണ് വീണ്ടും ഓടിയ പന്നി പക്ഷേ വീണുചത്തു.

പോരുവഴി പഞ്ചായത്തില്‍ കാടച്ടുപന്നിയുടെ ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കയാണ്. പന്നി ഇടിച്ചും പന്നി ആക്രമിച്ചും പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പന്നിയെ വെടിവയ്ക്കാന്‍ ആളെ ഏര്‍പ്പെടുത്തിയെങ്കിലും സംഭവം വിജയിച്ചില്ല. കാര്‍ഷിക വിളകള്‍ക്ക് വലിയ നാശമാണുണ്ടാക്കുന്നത്.