വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Advertisement

പത്തനാപുരം:

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം നടുക്കുന്ന് ലക്ഷ്മി ഭവനിൽ അനന്തു (25) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴി കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി വശീകരിക്കുകയായിരുന്നു. പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ് ഐ ശരലാൽ, അഡീഷണൽ എസ് ഐ ബൈജു മീര, സിവിൽ പോലീസ് ഓഫീസർ ഷിബു കുമാർ, ഹോം ഗാർഡ് തുളസി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.