അവധി ആസ്വദിക്കാൻ സഞ്ചാരികൾ തെന്മലയിൽ എത്തി തുടങ്ങി

Advertisement

പുനലൂർ: വേനൽ അവധി ആസ്വദിക്കാൻ സഞ്ചാരികൾ കൂട്ടമായി തെന്മലയിൽ എത്തി തുടങ്ങി .തെന്മല ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി ഉള്ള ശെന്തുരുണി കളം കുന്നിലെ കുട്ട വഞ്ചി, മുളം ചങ്ങാടം, പരപ്പാറിലെ ബോട്ടിംഗ് സെൻ്റർ എന്നിവടങ്ങളിൽ ആണ് ഇന്നെലെ സഞ്ചാരികളുടെ തിരക്ക് ഉണ്ടായത്.സ്കൂൾ വേനൽ അവധിയ്ക്ക് പുറമെ അടുത്തടുത്ത ദിവസങ്ങളിലെ അവധി ദിവസങ്ങൾ കൂടി ആയതിനാൽ കുടുംബസമേതമാണ് ടൂറിസം കേന്ദ്രങ്ങളിൽ ആളുകൾ എത്തുന്നത്.കുട്ട വഞ്ചിയിൽ ഒരു യാത്രയിൽ നാലുപേർക്കും, മുളം ചങ്ങാടത്തിൽ പന്ത്രണ്ടു പേർക്കുമാണ് യാത്ര ചെയ്യാൻ കഴിയുന്നത്.ഇതിന് പുറമെ ആര്യങ്കാവ് പഞ്ചായത്തിലെ പ്രസിദ്ധമായ ജലപാതം പാലരുവി യിലും നീരെഴുക്ക് ഏറിയതോടെ സഞ്ചാരികൾ ഇവിടെയും കയറിയാണ് പോകുന്നത്.’ തെന്മല ഇക്കോ ടൂറിസത്തിൽ ഇരുപതോളം വരുന്ന സോണുകളിൽ മിക്കതും നാശോന്മുഖമായതിനാൽ സഞ്ചാരികൾ എത്തുന്നത് പരപ്പാർ ,കളം കുന്ന് എന്നിവിടങ്ങളിലെ ബോട്ടിംഗ് സവാരിയ്ക്ക് ആണ് .