ഇതാ ഒരു അടി പൊളികള്ളന്‍, ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ക്ക് ലിഫ്റ്റ് നല്‍കും, പിന്നെ നടക്കുന്നത് ഇങ്ങനെ

Advertisement

ശൂരനാട് വടക്ക്. ഇടപ്പനയത്ത് കശുവണ്ടി തൊഴിലാളിക്കും ഇടയ്ക്കാട്ടിൽ ക്ഷേത്ര ദർശനത്തിനു പോയ സ്ത്രീക്കും സ്കൂട്ടറിൽ ലിഫ്റ്റ് നൽകിയ ശേഷം സ്വർണ മാല കവർന്ന മോഷ്ടാവ് പിടിയിൽ

ശൂരനാട്:ശൂരനാട് വടക്ക് ഇടപ്പനയത്ത് കശുവണ്ടി തൊഴിലാളിയായ 65 കാരിക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകിയ
ശേഷം സ്വർണ മാല കവർന്ന കേസ്സിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ.പത്തനംതിട്ട ഊന്നുകൽ പള്ളിക്കു സമീപം ബിജു ഭവനത്തിൽ ബിജു(47)വിനെയാണ് ഭാര്യ വീടായ കരുനാഗപ്പള്ളി തൊടിയൂർ വടക്ക് വല്ലാറ്റൂർ വടക്കതിൽ വീട്ടിൽ നിന്നും ശൂരനാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം.ഇടപ്പനയത്തെ കാഷ്യു ഫാക്ടറിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പുലിക്കുളം മറ്റത്ത് മുക്കിന് സമീപം അനിൽ ഭവനത്തിൽ ചന്ദ്രിക(65) യെ
വഴിയിൽ നിന്നും പരിചയം നടിച്ച് പ്രതി തന്റെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.പുലിക്കുളം പാഞ്ചാലി മുക്കിന് സമീപം എത്തിയപ്പോൾ സ്ക്കൂട്ടർ കേടായതായി പറഞ്ഞ് സ്കൂട്ടറിൽ നിന്നും ഇറങ്ങിയ ബിജു ചന്ദ്രികയുടെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.നിരീക്ഷണ ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്.ചോദ്യം ചെയ്യലിൽ പോരുവഴി പെരുവിരുത്തി മലനടയിൽ പള്ളിപ്പാന നടന്നു വരവെ സമാന രീതിയിൽ മറ്റൊരു മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു.

ഇടയ്ക്കാട് ലീലാ ഭവനത്തിൽ ലീലമ്മയുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കം വരുന്ന മാല ഇടയ്ക്കാട് ജംഗ്ഷന് പടിഞ്ഞാറ് വശം റോഡിൽ വച്ച് പൊട്ടിച്ചെടുത്ത് കടന്നിരുന്നു.മലനട ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ലീലമ്മയെ ഇടയ്ക്കാട് ബീവറേജസിന് സമീപം നിന്നും സ്കൂട്ടറിൽ കയറ്റിക്കൊണ്ടുവന്നാണ് മാല കവർന്നത്.ശൂരനാട് സി.ഐ ജോസഫ് ലിയോൺ,എസ്.ഐ രാജൻ ബാബു, സിപിഒമാരായ ശ്രീകാന്ത്,പ്രമോദ്, ബിജുലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.