യുവതിക്ക് നേരെ ആസിഡ് ആക്രമണം, ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പിടികൂടി

Advertisement

പു​ന​ലൂ​രി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി നീ​തു​വി​ൻറെ (32) മു​ഖ​ത്തേ​ക്കാണ് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ  ഭ​ർ​ത്താ​വ് ബി​ബി​ൻ രാ​ജു​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലുള്ള വഴക്കാണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നീതുവിന്റെ മുഖത്ത് ആഡി​ഡ് ഒ​ഴി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​​പ്പെടാ​ൻ ശ്ര​മി​ച്ച ബി​ബി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.