കരുനാഗപ്പള്ളി. ആദിനാട് സ്വദേശികാര്‍ത്തികേയന്‍ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ആദിനാട് തെക്ക്, മാടത്തിൻകീഴിൽ വീട്ടിൽ സന്ദീപ്(20), ആദിനാട് തെക്ക്, മഠത്തിൽ തറയിൽ വീട്ടിൽ വിഷ്ണു(20), എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
മാർച്ച് മാസം ഏഴാം തീയതിയാണ് കരുനാഗപ്പള്ളി ആദിനാട് സ്വദേശിയായ കാർത്തികേയൻ വീടിനുള്ളിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്യ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകളുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതികൾ പിടിയിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ ആദിനാട് സ്വദേശി മോഹനന്റെ മകളെ, മരണപ്പെട്ട കാർത്തികേയൻ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തലേദിവസം അടിപിടി ഉണ്ടായിരുന്നു.
ഈ വിരോധത്തിൽ ഇപ്പോൾ അറസ്റ്റിലായ പ്രതികൾ ഉൾപ്പെട്ട എട്ടംഗ സംഘം ഏഴാം തീയതി പുലർച്ചെ ജോലിക്ക് പോകാനായി വീടിന് പുറത്തിറങ്ങിയ കാർത്തികേയനെ മാരാകായുധങ്ങളുമായി വളഞ്ഞിട്ട് ആക്രമിക്കുകയും പ്രാണരക്ഷാർത്ഥം വീട്ടിലേക്ക് ഓടിക്കയറിയ ഇയാളെ പ്രതികൾ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പുറത്തിറങ്ങിയാൽ പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭയത്തിൽ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കാർത്തികേയന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മൃതദേഹത്തിന്റെ വാരിയെല്ലിന് പൊട്ടലും ശരീരമാസകലം ചതവും സംഭവിച്ചിരുന്നു എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കരുനാഗപ്പള്ളി പുത്തൻചന്ത ഭാഗത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞ് വരുന്ന കൂട്ട് പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി.എസ് പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷെമീർ, എ.എസ്.ഐ സജി, എസ്.സി.പി.ഒ മാരായ രാജീവ്, ബഷീർഖാൻ, സി.പി.ഒ ഹാഷിം, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത