കൊല്ലം.ദേശീയ സരസ് മേള വേദിയിൽ കുടുംബശ്രീയെക്കുറിച്ചുള്ള ഓർമ്മകളും നേട്ടങ്ങളും പ്രവർത്തകരായ സ്ത്രീകൾക്ക് പങ്ക് വെക്കാൻ അവസരം നൽകിയ “ഓർമ്മകളിൽ ഇത്തിരി നേരം” പരിപാടി വേറിട്ട അനുഭവമായി.
കുടുംബ ശ്രീ മിഷൻ ജില്ലാ കോ – ഓർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ കുടുംബ ശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ടോക്ക് ഷോ നയിച്ചു.
കുടുംബശ്രീ രൂപീകരണത്തിന്റെ രജത ജൂബിലി ആഘോഷ വേളയിൽ ദാരിദ്യ നിർമാർജനം എന്ന ലക്ഷ്യത്തിലൂന്നി രൂപീകൃതമായ സംഘടന ഇന്ന് സമൂഹത്തിന്റെ സമഗ്ര മേഖലകളിലും സ്വാധീനം ചെലുത്താൻ ശേഷിയിൽ വളർന്നിരിക്കുന്നുവെന്ന് ജാഫർ മാലിക് പറഞ്ഞു.
സ്ത്രീകൾ നേതൃത്വം നൽകുന്ന സംരഭങ്ങൾ തുടക്കം മുതൽ തന്നെ കൃത്യമായ പ്രവർത്തന പദ്ധതികൾ തയ്യാറാക്കി മുന്നേറേണ്ടതുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു ഓൺലൈൻ റേഡിയോ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മേയർ ഹണി ബെഞ്ചമിൻ,ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി,തൃക്കടവൂർ ഗ്രാമ പഞ്ചായത്തിലെ മുൻ കുടുംബശ്രീ ചെയർപേർസൺ വാസന്തി,ജനപ്രതിനിധികൾ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.