കൊട്ടാരക്കര. ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ മദ്യം, കിഴക്കേക്കര ഭാഗത്ത് നടത്തിയ പരിശോധനയിൽ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും
ഫുഡ് ഡെലിവറിയുടെ മറവിൽ ലിക്വർ ഡെലിവറി നടത്തി വന്നിരുന്ന കൊട്ടാരക്കര താലൂക്കിൽ കിഴക്കേക്കര വില്ലേജിൽ ജയരംഗം വീട്ടിൽ അരുൾ രാജിനെ (29) അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 80 കുപ്പികളിലായി ആകെ 40 ലിറ്റർ വിദേശ മദ്യവും ബൈക്കും, മദ്യം വിൽപ്പന നടത്തിയ വകയിലുള്ള 2000 രൂപ തൊണ്ടി മണിയും കണ്ടെടുത്തു. ന്യൂജൻ രീതിയിൽ മദ്യം ഓർഡർ ചെയ്യുന്നതനുസരിച്ച് ഫുഡ് എന്ന വ്യാജേന വീടുകളിൽ എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. ഏറെ നാളുകളായി കൊട്ടാരക്കര എക്സൈസ് ഷാഡോ ടീമിൻറെ നിരീക്ഷണത്തിലായിരുന്നു അരുൾ രാജ്. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.