അഭിഭാഷകനും, സിനിമാ സംവിധായകനുമായ അന്തർ ജില്ലാ കുറ്റവാളിയെ കരുതൽ തടങ്കലിലാക്കി

Advertisement

കുണ്ടറ.അഭിഭാഷകനും, സിനിമാ സംവിധായകനുമായ അന്തർ ജില്ലാ കുറ്റവാളിയെ കരുതൽ തടങ്കലിലാക്കി കൊല്ലം കുണ്ടറ പോലീസ് . ഗുണ്ടാ ആക്ട് പ്രകാരമാണ് പേരയം സ്വദേശി സംഗീത് ലൂയിസിനെ അറസ്റ്റ് ചെയ്തത്.

കുപ്രസിദ്ധ ഗുണ്ട കൊല്ലം പേരയം സ്വദേശി സംഗീത് ലൂയിസിനെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. സംഗീത് ലൂയിസിന് എതിരെ കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നിലം നികത്തുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ സ്പെഷ്യൽ വില്ലജ് ഓഫീസറെയും അസിസ്റ്റന്റ് നെയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി ഭീഷണി പെടുത്തിയ കേസിലും പാലക്കാട്‌ ജില്ലയിൽ കൊപ്പത്ത് പോത്തിന്റെ ഫാം തുടങ്ങി പോത്തുകൾക്ക് തീറ്റയും വെള്ളവും കൊടുക്കാതെ അഞ്ചു പോത്തുകൾ ചത്തുപോയതിലും ഇയാൾക്ക് എതിരെ കേസുകൾ ഉണ്ട്. ഇതിനിടെ യുവതിയെ ഭീഷണിപ്പെടുത്തി 35 പവൻ തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസും ഇയാൾ പ്രതിയാണ്.
കുണ്ടറയിൽ കടയുടമയെ സംഗീത് ലൂയിസ് മർദ്ദിക്കുന്നതറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ അക്രമിച്ചിരിന്നു. അക്രമങ്ങൾ നടത്തിയ ശേഷം തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങളിൽ ഒളിവിൽ പോകുകയാണ് പതിവ്. തുടർച്ചയായി അക്രമങ്ങളിൽ സംഗീത് ലൂയിസ് ഉൾപ്പെട്ടതോടെയാണ് ഇയാളെ ഗുണ്ടാ ആക്ട് ചുമത്താൻ ശാസ്താംകോട്ട ഡി. വൈ. എസ്. പി. എസ്. ഷെരീഫിൻ്റെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി മുഖേന ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ ഇയാളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.പത്തു ദിവസത്തിനുള്ളിൽ അഞ്ചാമത്തെ ആൾക്കെതിരെയാണ് ഗുണ്ടാ ആക്ട് പ്രകാരം കുണ്ടറ പോലീസ് സ്റ്റേഷനിൽ നടപടി എടുത്തത്. കൂടുതൽ ഗുണ്ടകൾക്കെതിരെ കരുതൽ തടങ്കൽ നടപടികളും നാടുകടത്തൽ നടപടികളും തുടരുമെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി , എസ് ഷരീഫ് അറിയിച്ചു.