ആശ്രാമത്ത് ആനന്ദത്തിന്‍റെ മഹാ വിരുന്നൊരുക്കി ദേശീയ സരസ് മേള

Advertisement

കൊല്ലം. ആശ്രാമത്ത് കാഴ്ചയും കേഴ്‍വിയും ഗന്ധവും രുചിയും ചേര്‍ന്ന ആനന്ദത്തിന്‍റെ മഹാ വിരുന്നൊരുക്കി ദേശീയ സരസ് മേള പുരോഗമിക്കുന്നു. രാജ്യത്തിൻറെ വിവിധ കോണുകളിലുള്ള കരകൗശല വിസ്മയങ്ങളും ഭക്ഷണ സംസ്കാരവും കാണാൻ ഓരോ ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റേയും സംസ്ഥാന സർക്കാരിൻ്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ആശ്രാമം മൈതാനത്തിൽ ഇത്രയധികം ആളുകൾ ഒരു മേളയ്ക്ക് എത്തുന്നത് ഇതാദ്യമാണ്. ഓരോ സംസ്ഥാനത്തെയും കാഴ്ച വൈവിധ്യങ്ങൾ ഇവിടെ അണിനിരത്തിയിരിക്കുന്നു. ഒരർത്ഥത്തിൽ ഇന്ത്യയുടെ ഒരു മിനിയേച്ചർ ആശ്രാമം മൈതാനത്ത് ഉണ്ട്.

ഇന്ത്യയുടെ ആകെ രുചി സംസ്കാരം തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ട. സരസ്മേളയിലെ ഫുഡ് കോർട്ട് ഇന്ത്യയെ അടയാളപ്പെടുത്തുന്നു.

അരലക്ഷത്തിലധികം പേർ ഇതുവരെ മേള സന്ദർശിച്ചു എന്നാണ് കണക്ക്. 10 കോടിയിലധികം രൂപയുടെ വരുമാനമാണ് മേള അവസാനിക്കുമ്പോൾ പ്രതീക്ഷിക്കുന്നത്.

Advertisement