കൊല്ലം . മൂന്നു ദിവസം നീണ്ടു നിന്ന തിരുനല്ലൂർ കാവ്യോത്സവം സമാപിച്ചു. അന്തിമയങ്ങുമ്പോൾ എന്ന് പേരിട്ട ഗാന സന്ധ്യയോടെ ആയിരുന്നു കാവ്യോത്സവം സമാപിച്ചത്. പ്രശസ്ത സാഹിത്യകാരൻ തിരുനല്ലൂർ കരുണാകരന്റെ സ്മരണാർത്ഥമാണ് എല്ലാവർഷവും കാവ്യോത്സവം സംഘടിപ്പിക്കുക.
തിരുനല്ലൂർ കരുണാകരന്റെ ദർശനത്തെയും കൃതികളെയും മുൻനിർത്തിയാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്. മെയ് ഒന്നിന് ആരംഭിച്ച സാഹിത്യോത്സവം കലാസാംസ്കാരിക മേഖലയിലെ ഒത്തുചേരൽ കൂടിയായി. കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിലാണ് മൂന്നുദിവസം നീണ്ടുനിന്ന കവിയോത്സവം നടന്നത്. കവിതകളും ഗാനങ്ങളും പ്രഭാഷണങ്ങളും നാടകവും കഥാപ്രസംഗവും ഉൾപ്പടെ കാവ്യ ലോകത്തിൻ്റെ ശ്രദ്ധേയമായ അടയാളപ്പെടുത്തൽ കൂടിയായിരുന്നു ഈ മൂന്നു ദിനങ്ങൾ. തിരുനല്ലൂർ ഗാനസന്ധ്യയോടെയാണ് കാവ്യോത്സവം സമാപിച്ചത്.
തിരുനെല്ലൂർ കരുണാകരന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അനുവാചകരും ഓരോ ദിവസവും സാഹിത്യോത്സവത്തിൽ പങ്കാളികളായി. തിരുനല്ലൂർ സ്മൃതി സംഗമത്തിൽ മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, പി എസ് സുപാൽ എംഎൽഎ, ഗീതാ നസീർ, കവി മാധവൻ പുറച്ചേരി തുടങ്ങിയവർ പങ്കെടുത്തു. കവിതാലാപന, ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്താണ് പരിപാടി സമാപിച്ചത്.