കരുനാഗപ്പള്ളി. കളിക്കുന്നതിനിടയിൽ ക്ഷേത്രക്കുളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. തൊടിയൂർ വേങ്ങറ ഭഗവതിപടിയ്ക്കൽ പ്രവീണിന്റെയും ശ്രീലക്ഷ്മിയുടെയും മകൾ വാമിക (2) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മാലുമേൽ ക്ഷേത്രക്കുളത്തിലാണ് കുട്ടി വീണത്. ഉടൻതന്നെ ക്ഷേത്രത്തിലെ ജീവനക്കാരനെത്തി കുട്ടിയെ എടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.