കരുനാഗപ്പള്ളി. ഓഫീസിലെത്താതെ പൊതുജനങ്ങൾക്കു സേവനങ്ങൾ മൊ ബൈൽ വഴി ലഭ്യമാക്കുന്ന ഓൺലൈൻ സേവന പദ്ധതിയായ കെ സ്മാർട്ട് അടു ത്ത 17നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭ മുനിസിപ്പൽ ടവ റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹി ക്കുകയായിരുന്നു. കേരളപ്പിറവി മുതൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും.
നഗരസഭകളിൽ കെട്ടിട പെർമിറ്റിനുള്ള അപേക്ഷകളിലെ എല്ലാ ചട്ടങ്ങളും കൃത്യ മാണെങ്കിൽ ഒരു മണിക്കൂറിനകം കംപ്യൂ ട്ടർ തന്നെ അപേക്ഷ പരിശോധിച്ചു അനു മതി നൽകുന്ന ജനറേറ്റർ പെർമിറ്റ് സിസ്റ്റം നടപ്പായി കഴിഞ്ഞു. ഇത് ഗ്രാമ പഞ്ചായത്തുകളിലേക്കും ഉടൻ വ്യാപിപ്പി ക്കും. തദ്ദേശ സ്ഥാപനങ്ങൾക്കു സാമ്പത്തികമായി മെച്ചപ്പെടാനുള്ള ആദ്യ നടപടിയാണ് നികുതിയിലെ നേരിയ വർധന യെന്നും എം.ബി.രാജേഷ് പറഞ്ഞു. രാജ്യത്ത് ഏറ്റവും ഉയർന്ന പദ്ധതി വിഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന സംസ്ഥാനം കേരളമാണ്, മന്ത്രിപറഞ്ഞു. സി ആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഡി.സജു, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഉപാധ്യക്ഷ എ.സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷ രായ എം.ശോഭന, പടിപ്പുര ലത്തീഫ്, ഡോ.പി.മീന, ഇന്ദുലേഖ, എൽ.ശ്രീലത, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം.അൻസർ, ബിജെപി പാർലമെ പാർട്ടി ലീഡർ സതീഷ് തേവാനത്ത്, കെ.ജയപ്രകാശ്, ഐ.ഷിഹാബ്, ആർ.രാജേഷ് , എ.ഫൈസൽ. ഡി.വി ദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടന്നു.