വാഹന മോഷണ കേസിലെ പ്രതി പിടിയിലായി

Advertisement

കൊട്ടിയം : കണ്ണനല്ലൂരിലെ ബാറിന് മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചു കൊണ്ട് പോയയാൾ പിടിയിലായി. വെളിയം പാച്ചെമുക്ക്  പാറവിള പുത്തൻ വീട്ടിൽ    ബാബു എന്ന് വിളിക്കുന്ന  26 വയസുള്ള തൗഫീക്ക് എന്നയാളാണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് മാസം 29-ം തീയതി കണ്ണനല്ലൂർ എമറാൾഡ് ബാറിനു മുന്നിൽ പാർക് ചെയ്തിരുന്ന മുഖത്തല  സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ ആണ് പ്രതി മോഷണം ചെയ്ത് കൊണ്ട് പോയത്. മുഖത്തല  സ്വദേശിയുടെ പരാതിയിൻമേൽ കണ്ണനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു, വാഹനം ചെന്താപൂരിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഒളിവിൽ പോയ പ്രതിയെ എറണാകുളം വാരാപ്പുഴയിൽ  നിന്നും പോലീസ് അറസ്റ്റ് ചെയ്തു. സി സി ടി വി ദൃശ്യങ്ങളും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. 

ചാത്തന്നൂർ അസി കമ്മീഷണർ ശ്രീ ഗോപാകുമാറിന്റെ നിർദേശാ നുസരണം കണ്ണനല്ലൂർ എസ് എച്ച് ഓ ജയകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അരുൺഷാ, എ എസ് ഐ ഹരിസോമൻ , സി പി ഓ മാരായ ലാലുമോൻ , മുഹമ്മദ് നജീബ്, സജി കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു