കൊല്ലം: ആലപ്പാട് സ്വദേശി അരുണ്‍ കാളിശേരിയുടെ അഞ്ചാമത് പുസ്തകം മീന്പെണ്ണ് കഥാസമാഹാരത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5.30ന് കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ നടക്കും. സി. ആര്. മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മത്സ്യകന്യകയുടെ മണല്‍ ശില്പത്തിന് ചുറ്റും നിന്ന് പരമ്പരാഗത രീതിയില്‍ തയാറാക്കിയ മീന്‍കറിയും കപ്പയും തൊട്ടുകൂട്ടിയാണ് പുസ്തക പ്രകാശനം നിര്‍വഹിക്കുന്നത്. തുടര്‍ന്ന് കവിയരങ്ങ്, കെകെഎം ഇളനിലയുടെ അമ്മയോര്‍മ്മ- പാട്ടരങ്ങ് എന്നിവയും ഉണ്ടായിരിക്കും. കരുനാഗപ്പള്ളി സബ് കോടതിയിലെ ജീവനക്കാരനാണ് കഥാകൃത്തെന്ന് പി. മോഹന്‍കുമാര്‍, അരുണ്‍ കളിശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.