ആനയടിയിൽ ജി ശശി അനുസ്മരണ സമ്മേളനം

Advertisement

ആനയടി: കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന മോഡീ സർക്കാർ തന്നെ രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്നുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു പറഞ്ഞു.സിപിഐ നേതാവായിരുന്ന അഡ്വ.ജി.ശശിയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് ആനയടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ഗോപിക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ.എസ് അനിൽ,ഹോർട്ടി കോർപ് ചെയർമാൻ എസ്.വേണുഗോപാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ,ആർ.സുന്ദരേശൻ,അനിതാ പ്രസാദ്,ജെ.അലക്സ്, ഫൗണ്ടേഷൻ സെക്രട്ടറി എസ്.അനിൽ എന്നിവർ സംസാരിച്ചു.