‘കൊട്ടാരക്കര ആശുപത്രിയില്‍ മുന്‍പും ഡോക്ടര്‍ക്ക് നേരെ അതിക്രമം നടന്നിട്ടുണ്ട്’

Advertisement

കേരള മനഃസാക്ഷിയെ പിടിച്ചുലച്ച ഡോ. വന്ദന ദാസിന്റെ കൊലപാതകം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മുന്‍പും ഡോക്ടര്‍ക്ക് നേരെ അതിക്രമം നടന്നിട്ടുണ്ട്. 30 വര്‍ഷത്തിന് മുന്‍പ് താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.സുലേഖ രാമചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. 1989-90 കാലയളവിലാണ് സംഭവം.
ആശുപത്രി ജീവനക്കാരില്‍ ഒരാളുടെ ഭാര്യയ്ക്കു പ്രസവത്തെ തുടര്‍ന്നു രക്തസ്രാവമുണ്ടായി. കൊല്ലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. ഇതറിഞ്ഞ്, ജീവനക്കാരന്റെ സഹോദരന്‍ റബര്‍ ടാപ്പിങ് കത്തികൊണ്ടു ഡോ.സുലേഖയെ കുത്തി. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഡോ.സുലേഖയുടെ ജീവന്‍ രക്ഷിക്കാനായി. അന്ന് താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഡോ. എന്‍. എന്‍. മുരളിയാണ് ഇക്കാര്യം അറിയിച്ചത്.