പുനലൂർ:പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് 240 കോടിയോളം രൂപ സമാഹരിച്ച് നിക്ഷേപകർക്ക് തിരികെ നൽകാത്തതിനെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേച്ചേരി സ്ഥാപന ഉടമ പത്തനാപുരം, കാര്യറയിൽ വേണുഗോപാലിനെ ഇ.ഡി.കസ്റ്റഡിയിൽ എടുത്തു. ഇന്നെലെ രാവിലെ കേച്ചേരി ഫൈനാൻസിയേഴ്സിന് ഹെഡ് ഓഫീസായ പുനലൂർ നഗരത്തിലെ ഓഫീസ് ഇ ഡിസംഘത്തിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി.മണിക്കൂറുകളോളം നീണ്ട റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു എന്നാണ് വിവരം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകർക്ക് വൻതുക പലിശ വാഗ്ദാനം ചെയ്തതുക തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ നിരവധി സമര പരിപാടികൾക്ക് ശേഷമാണ് പോലീസ് നടപടിയും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതുമെല്ലാം ‘ ഇന്നെലെ നടന്ന റെയ്ഡിഡിലും അന്വേഷണ പുരോഗതിയില്യം കണ്ണും നട്ടിരിക്കുകയാണ് ആയിരക്കണക്കിന് നിക്ഷേപകർ.