കേരഫെഡിനെതിരെ ഐഎന്‍ടിയുസി പ്രതിഷേധം

Advertisement

കരുനാഗപ്പള്ളി. കേരഫെഡിലെ ഏകപക്ഷീയ നിയമനത്തിനെതിരെയും ശമ്പള പരിഷകരണം നടപ്പാക്കാത്തതിനെതിരെയും ഐഎന്‍ടിയുസി പ്രതിഷേധയോഗം സംഘടിപ്പിച്ചു.കേരഫെഡിലെ അടുത്തിടെ നിയമിച്ച 41- വർക്കർമാരിൽ സിഐടിയുവിന് പ്രാധാന്യം നൽകിയതിലായിരുന്നു പ്രതിഷേധം. സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.11-ാം ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിലും യോഗം പ്രതിഷേധിച്ചു. പുതിയകാവ് കേരഫെഡ് പടിക്കൽ നടന്ന പ്രതിഷേധയോഗം ‘സിആര്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡൻ്റ് ആര്ച‍ന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.