പരപുരുഷബന്ധം ആരോപിച്ച് ഭാര്യയുടെ കൈയ്യുംകാലും അടിച്ചൊടിച്ചു

Advertisement

പാരിപ്പള്ളി. ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. ചിറക്കരതാഴം , കൃഷ്ണ വിലാസത്തില്‍ സുധീഷ്(38) ആണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. 14 വര്‍ഷമായി ഭാര്യയുമായി ഒരുമിച്ച് താമസിച്ച് വന്ന പ്രതി പലപ്പോഴും ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതി മര്‍ദ്ദിക്കുകയായിരുന്നു. കൈകൊണ്ടുള്ള മര്‍ദ്ദനത്തില്‍ പരിക്ക് പറ്റി തറയില്‍ വീണ സ്ത്രീയെ ഇയാള്‍ കൈയ്യില്‍ കിട്ടിയ മരത്തടി കൊണ്ട് കൈയ്യിലും കാലിലും മൃഗീയമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. മര്‍ദ്ദനത്തില്‍ ഇടത് കൈയ്യുടേയും വലത് കാലിന്‍റെയും എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചു. തുടര്‍ന്ന് പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി എസ്.എച്ച്.ഓ യുടെ ചാര്‍ജ്ജുള്ള എസ്.ഐ സജിത്ത് സജീവിന്‍റെ നേതൃത്വത്തില്‍ എ.എസ്.ഐ അഖിലേഷ്, എസ്സിപിഒ മാരായ നൗഷാദ്, മനോജ്നാഥ്, സിപിഒ മാരായ മനോജ്, നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.