മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസ തടസ്സമുണ്ടായി  എട്ടു മാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു

Advertisement

പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സമുണ്ടായ കുഞ്ഞ് മരിച്ചു

കൊട്ടാരക്കര. മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസ തടസ്സമുണ്ടായി  എട്ടു മാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ  ഷൈലശ്രീയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക്ഒന്നോടെ ആയിരുന്നു സംഭവം. പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ ഉടൻ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അടുത്ത കാലത്ത് കുഞ്ഞിന് ശസ്ത്രക്രീയ നടത്തിയിരുന്നു