പുനലൂര്‍: പുനലൂരില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.700 കിലോ ഗ്രാം കഞ്ചാവുമായി സ്ത്രീ പിടിയില്‍. അലയമണ്‍, മടവൂര്‍കോണം സ്വദേശിനി നിഷാ മനസ്സിലില്‍ ഷാഹിദ ആണ് പിടിയിലായത്.
തിരുവനന്തപുരത്ത് നിന്നും വാങ്ങിയ കഞ്ചാവ് പുനലൂരില്‍ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി പൊതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണിവര്‍. തുടര്‍ നടപടികള്‍ക്കായി പ്രതിയെ അഞ്ചല്‍ എക്സൈസ് റേഞ്ചിലേക്ക് കൈമാറി. ഓപ്പറേഷന് നാര്‍ക്കോ യുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സുദേവന്, പ്രിവന്റിവ് ഓഫീസര്‍മാരായ അന്‍സാര്‍.എ, ശ്രീകുമാര്‍.കെ.പി., പ്രദീപ് കുമാര്‍.ബി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.