കരുനാഗപ്പള്ളി.ചിത്രകലാദ്ധ്യാപകനായ അനി വർണ്ണവും 24 ശിഷ്യരും മൂക്ക് കൊണ്ടും താടി കൊണ്ടും ചിത്രം വരച്ച് UR F ലോക റെക്കോർഡ്കര സ്ഥമാക്കി മുൻ കാലങ്ങളിൽ UR Fലോക റെക്കോർഡുൾപ്പെടെ 61 അംഗീകാരങ്ങൾ കരസ്ഥമാക്കിയ. അനി വർണ്ണത്തിൻ്റെ ആറ് മാസക്കാലത്തെ കഠിന പരിശീലനത്തിനൊടുവിലാണ് റെക്കോർഡ് തിളക്കം. സമൂഹത്തിൽ അനിയന്ത്രിതമായി കടന്ന് കൂടിയിരിക്കുന്ന ല ഹരി ഉപഭോഗത്തിനെതിരെ ലഹരി മുക്ത ഭാരതം എന്ന സന്ദേശമുയർത്തിയാണ് ചിത്രരചന സംഘടിപ്പിച്ചത്.
20 അടി നീളവും 4 അടി വീതിയുമുള്ള ക്യാൻവാസി ലാ ണ് നിറക്കൂട്ടുകൾ കൊണ്ട് ചിത്രരചന നടത്തിയത്. ആറ് വയസ് മുതൽ 34 വയസുവരെയുള്ള വ രാ ണ് മൂക്ക് കൊണ്ടും താടി കൊണ്ടും ലഹരിയെന്ന മഹാവിപത്തിനെതിരെ നിറക്കൂട്ടുകൾ ചാലിച്ചത്.നാല് മണിക്കൂർ കൊണ്ടാണ്ട് ചിത്രരചന പൂർത്തീകരിച്ചത്. UR Fഇൻ്റർനാഷണൽ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ചിത്ര ‘ രചന’ക്ക് റെക്കോർഡ് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് നടക്കുന്ന ചടങ്ങിൽ വെച്ച് അംഗീകാരം കൈമാറും.