മനോവികാസില്‍ സെറിബ്രല്‍ പാള്‍സി വൈകല്യബാധിതരായ പത്ത് കുട്ടികള്‍ക്ക് പ്രത്യേക വീല്‍ചെയര്‍ നല്‍കുന്നു

Advertisement

കൊല്ലം. ഗ്ളോബല്‍ അക്സസിബിലിറ്റി എവേര്‍നസ് ഡേയുടെ ഭാഗമായി കേന്ദ്ര പദ്ധതിയില്‍ ശാസ്താംകോട്ട മനോവികാസില്‍ സെറിബ്രല്‍ പാള്‍സി വൈകല്യബാധിതരായ പത്ത് കുട്ടികള്‍ക്ക് പ്രത്യേക വീല്‍ചെയര്‍ നല്‍കുന്നു. അന്തര്‍ദേശീയ ഡിസൈനില്‍ നിര്‍മ്മിച്ച ചെയര്‍ ആണ് സൗജന്യമായി നല്‍കുന്നത്. 15വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ബന്ധപ്പെടാം. യുഡിഐഡി കാര്‍ഡ്,ആധാര്‍ കാര്‍ഡ്,വൈകല്യ സര്‍ട്ടിഫിക്കറ്റ്,ഫോട്ടോ എന്നിവയുമായി 18ന് മുമ്പ് ബന്ധപ്പെണമെന്ന് ചെയര്‍മാന്‍ ഡി ജേക്കബ് അറിയിച്ചു. ഫോണ്‍.04762 830802, mail. manovikas@gmail.com