ശാസ്താംകോട്ട. ജൂനിയർ ചേംബർ ഇന്റർനാഷണൽ(JCI) ശാസ്താംകോട്ട ചാപ്റ്റർ പ്രസംഗ പരിശിലന പരിപാടി സംഘടിപ്പിക്കുന്നു
നാലാളുടെ മുന്നിൽ നെഞ്ചു വിരിച്ച്, മുട്ടുവിറയ്ക്കാതെ, ശബ്ദം ഇടറാതെ മനോഹരമായി സംസാരിക്കാനും
ഏത് സദസ്സിനേയും ധൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ നേരിടാനും സഭാകമ്പം മറികടക്കാനും സഹായിക്കുന്ന പ്രഭാഷണ ,പ്രസംഗ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
നിലവിലുള്ള താങ്കളുടെ പ്രസംഗപാടവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പരിശീലനം ഉപകരിക്കും .21ന് രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുവരെ വിജയാ കാസിലിന് സമീപത്തെ എസ്എന്‍ഡിപി ഹാളിലാണ് പരിപാടി. ഫീസിനും വിശദവിവരങ്ങള്‍ക്കും 9497175363 (Rajkumar ProgrammeDirector)