പത്തനാപുരത്ത് കാട്ടാന ചരിഞ്ഞ സംഭവം: പ്രതി ഒളിവില്‍ 

Advertisement

പത്തനാപുരം:  പുന്നല കടശ്ശേരിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്.  പത്തനാപുരം റേഞ്ച് ഓഫീസിര്‍ ബി.ദിലീഫിന്‍റെ നേത്യത്ത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

വനമേഖലയോട് ചേർന്ന് കിടക്കുന്ന  ജനവാസ മേഖലയായ കടശ്ശേരി  ചെളിക്കുഴിയില്‍ ചെവ്വാഴ്ച രാവിലെയാണ് ഇരുപത്തിയഞ്ച് വയസ്  പ്രായം തോന്നിക്കുന്ന കൊമ്പനെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ലക്ഷണമൊത്ത കാട്ടാന എങ്ങനെ ചരിഞ്ഞു എന്ന സംശയം ആദ്യമുതലേ ബലപ്പെട്ടിരുന്നു. വൈദ്യുതാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്കൂടി പുറത്ത് വന്നതോടെയാണ്  ബോധപൂര്‍വ്വം അപായപ്പെടുത്തിയതാണന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിപ്പിച്ച വൈദ്യുത കമ്പിയും അന്വേഷണ സംഘം കണ്ടെത്തി. ഇവ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

കാട്ടാന ചരിഞ്ഞ് കിടന്ന സ്ഥലത്തിന്‍റെ ഉടമയെ ചുറ്റിപറ്റിയാണ് അന്വേഷണം നടക്കുന്നതെന്ന് വനംവകുപ്പ് അധിക്യതര്‍ പറഞ്ഞു. 

Advertisement