വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദങ്ങളായ കുട്ടികളിൽ ഒരാൾ കനാലിൽ വീണു മരിച്ചു

Advertisement

ചാത്തന്നൂർ : വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദങ്ങളായ കുട്ടികളിൽ ഒരാൾ കനാലിൽ വീണു മരിച്ചു. കൊട്ടാരക്കര പുത്തൂർ സ്വദേശികളായ ജെയ്സണിന്റെയും സിനിയുടെയും മകൻ റയോൺ(6)ആണ് മരിച്ചത്. സഹോദരൻ ലിയോൺ പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ.. ചാത്തന്നൂർ ഇടനാട് അമ്മൂമ്മയുടെ വീട്ടിൽ അവധി ആഘോഷത്തിനെത്തിയ കുട്ടികൾ ഇന്ന് വൈകുന്നേരം ആറ് മണിയോടെ വീടിനടുത്ത് കളിക്കുന്നതിനിടെ  സമീപമുള്ള കനാലിൽ റയോൺ കാൽ വഴുതി വീഴുകയും സഹോദരനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന ലിയോൺ ചാടുകയായിരുന്നു. അര കിലോമീറ്ററോളം ഒഴുകിയെത്തിയ കുട്ടികളെ സമീപത്തു നിന്നിരുന്ന യുവാക്കൾ കരയ്ക്ക് കയറ്റുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും റയോണിന്റെ 
ജീവൻ രക്ഷിക്കാനായില്ല. റയോണിന്റെ മൃതദേഹം ചാത്തന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement