എം ബി ദിലീപ്കുമാറിന്റെകുടുംബത്തിന് സിപിഎം പണി കഴിപ്പിച്ച സ്നേഹവീടിന്റെ താക്കോൽദാനം മുൻ മന്ത്രി ഡോ.ടി.എൻ തോമസ് ഐസക്ക് കൈമാറി

Advertisement

പോരുവഴി . അന്തരിച്ച സിപിഎം നേതാവ് എം.ബി ദിലീപ്കുമാറിന്റെ
കുടുംബത്തിന് സിപിഎം പണി കഴിപ്പിച്ച സ്നേഹവീടിന്റെ താക്കോൽദാനം മുൻ മന്ത്രിയും
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ.ടി.എൻ തോമസ് ഐസക്ക്
നിർവഹിച്ചു.ഇടയ്ക്കാട് മണ്ണാറോഡിൽ നടന്ന ചടങ്ങിൽ ദിലീപ് കുമാറിന്റെ ഭാര്യയും മക്കളും ചേർന്ന് തോമസ് ഐസക്കിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി.സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എം.ബി ദിലീപ്കുമാറിന്റെ കുടുംബത്തിന് വീട് വച്ചു നൽകിയത് പോരുവഴി കിഴക്ക്
ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.ചടങ്ങിൽ കാപ്പക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള,മുൻ എംപി അഡ്വ.സോമപ്രസാദ്,മുൻ പി.എസ് സി ചെയർമാൻ എം.ഗംഗാധരക്കുറുപ്പ്,സിപിഎം ഏരിയാ സെക്രട്ടറി സത്യദേവൻ, ഏരിയാ സെന്റർ അംഗം ബി.ബിനീഷ് ഏരിയാ കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ,പോരുവഴി കിഴക്ക് എൽസി സെക്രട്ടറി എം.മനു, പോരുവഴി പടിഞ്ഞാറ് എൽ.സി സെക്രട്ടറി പ്രതാപൻ എന്നിവർ പങ്കെടുത്തു.