ഒളിവിൽ കഴിഞ്ഞുവന്ന കേച്ചേരി ഹെഡ് ഓഫിസ് മാനേജർ  അറസ്റ്റിൽ

Advertisement

 പുനലൂർ ആസ്ഥാനമായുളള കേച്ചേരി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലെ ഹെഡ് ഓഫീസ് മാനേജരും കേച്ചേരി ഫിനാൻസ് തട്ടിപ്പ് കേസിലെ 2-ാം പ്രതിയുമായ പുനലൂർ കലയനാട് ലക്ഷ്മി ഭവനിൽ സുഗന്ദി പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ്’ എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു വരവെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൊല്ലം 6 പത്തനംതിട്ട യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീ അബ്ദുൾ റഹീം എം. എ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എച്ച്. മുഹമ്മദ് ഖാൻ നേതൃത്വത്തിലുള്ള സംഘം ആണ് ഇവരെ പിടികൂടിയത്. അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.