തലവൂരില്‍ വാഹനങ്ങള്‍ കത്തിനശിച്ചു

Advertisement

പത്തനാപുരം;  തലവൂരില്‍ 

ഓട്ടോറിക്ഷയും രണ്ട്  ഇരു ചക്ര വാഹനങ്ങളും കത്തി നശിച്ചു. 

ഞാറയ്ക്കാട് ശ്രീ നിലയത്തിൽ ശ്രീകുമാറിന്റെ വാഹനങ്ങളാണ് പൂർണ്ണമായി കത്തി നശിച്ചത്.

കഴിഞ്ഞ രാതി പത്ത് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തായി ഷെഡിൽ ഉണ്ടായിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്. 

സംഭവ സമയം ശക്തമായ മഴയെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. വലിയ ശബ്ദവും വെളിച്ചവും കണ്ട് വീട്ടുകാർ ഇറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. സാമൂഹിക വിരുദ്ധർ തീ ഇട്ടതാണോ. ഇടിമിന്നലിലൂടെ വാഹനത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണോ എന്നും സംശയിക്കുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. ഓട്ടോ ഓടി കിട്ടുന്ന വരുമാനത്തിലായിരുന്നു ശ്രീകുമാറിന്റെ കുടുംബം കഴിഞ്ഞ് വന്നത്.