കത്തി നശിച്ച ഗോഡൗണിന് എൻ ഒ സി ഇല്ല

Advertisement

കൊല്ലം.അഗ്നിബാധയിൽ നശിച്ച കൊല്ലത്തെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണിന് എൻ. ഒ സി. ഇല്ല.

അഗ്നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ.ഗോഡൗണിന് അഗ്നിശമന സേനയുടെ എൻ.ഒ.സി ഉണ്ടായിരുന്നില്ല. തീപിടിച്ചത് ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡർ നിന്നാണ് തീ പടർന്നതെന്നും കണ്ടെത്തൽ.26 ഫയർ യൂണിറ്റുകൾ രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്.ബുധനാഴ്ച രാത്രിയാണ് ഉളിയക്കോവിലിലെ സര്‍ക്കാര്‍ വക മെഡിക്കല്‍ ഗോഡൗണ്‍ കത്തിനശിച്ചത്.