മൈനാഗപ്പള്ളി. റെയില്‍വേ അടച്ചു പൂട്ടി കിടങ്ങു കുഴിച്ച ലവല്‍ക്രോസ് പൂര്‍വസ്ഥിതിയിലാക്കി തുടങ്ങി. ഇന്നലെ റെയില്‍വേ ഉന്നതാധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനമനുസരിച്ച് മൂന്നു ദിവസത്തിനകം റോഡ് തുറക്കാമെന്നായിരുന്നു.
ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി ജോലിക്കാരെത്തി കിടങ്ങു മണ്ണിട്ട് മൂടി. ഇനി പാളത്തിനിടയില്‍ നിരത്തിയ സ്ലാബുകളാണ് സ്ഥാപിക്കേണ്ടത്.
റവന്യൂ അധികൃതരുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൈനാഗപ്പള്ളി മണ്ണൂര്‍കാവ് റോഡിലെ ഗേറ്റ് ഒറ്റ രാത്രികൊണ്ട് അടച്ചു പൂട്ടി കിടങ്ങു തീര്‍ത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി റെയില്‍വേ ഉന്നതാധികൃതരെ ബന്ധപ്പെടുകയും സ്ഥാലത്തേക്ക് ക്ഷണിക്കുകയുമായിരുന്നു. സ്ഥലത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടനാനേതാക്കള്‍ ഗേറ്റിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയതോടെയാണ് ഇത് തുറന്നു ന്ല്‍കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ ട്രയിനുകളുടെ വേഗ വര്‍ദ്ധനയുടെ പേരില്‍ നിരവധി ലവല്‍ക്രോസുകള്‍ അടച്ചു പൂട്ടേണ്ടിവരും. അതിനകം പകരം അടിപ്പാതയോ ഓവര്‍ബ്രിഡ്‌ജോ നിര്‍മ്മിച്ചാലേ ശാശ്വത പരിഹാരമാകൂ.