കണ്ണനല്ലൂരിൽ കരടി ഇറങ്ങി

Advertisement

കണ്ണനല്ലൂർ. വടക്കേമുക്ക് ചേരിക്കോണം റൂട്ടിൽ ഗുരുമന്ദിരം ജംഗ്ഷനിൽ ആണ് നാട്ടുകാർ കരടിയെ കണ്ടത്. ഇന്ന് രാവിലെ പ്രദേശവാസികളായ കാഞ്ഞിരംവിള വീട്ടിൽ ബിജുലാൽ, രശ്മി വിലാസത്തിൽ സുദർശനൻ എന്നിവരാണ് കരടിയെ കണ്ടതെന്ന് കണ്ണനല്ലൂർ നോർത്ത് വാർഡ് മെമ്പർ ഷാനിബ പറഞ്ഞു. നാട്ടുകാരും പോലീസും എത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ നിന്നും ഉടൻ ഉദ്യോഗസ്ഥർ എത്തുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

Advertisement