മൈനാഗപ്പള്ളി വേങ്ങ മിലാദെ ശെരീഫ് ഹൈസ്‌കൂള്‍ വിജയ സോപാനത്തില്‍

Advertisement

മൈനാഗപ്പള്ളി. വേങ്ങ മിലാദെ ശെരീഫ് ഹൈസ്‌കൂള്‍ വിജയ സോപാനത്തില്‍. പിന്നോക്ക മേഖലയില്‍ വിദ്യാഭ്യാസത്തില്‍ നെടുംതൂണായ സ്ഥാപനം എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി സാമൂഹിക പ്രതിബദ്ധത തെളിയിച്ചിരിക്കയാണ്. 33 എപ്‌ളസ് ആണ് ഇത്തവണ സ്‌കൂളിന്റെ നേട്ടം.


വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമുള്ള മേഖലയില്‍ കഠിനപരിശ്രമത്തിലൂടെയാണ് വിജയം കൈവരിച്ചതെന്ന് ബോയ്‌സ് ഗേള്‍സ് വിഭാഗം ഹെഡ്മാസ്റ്റര്‍ മാരായ എസ് സജീവ് കുമാര്‍, എബി ജോണ്‍ എന്നിവര്‍ പറഞ്ഞു. എ പ്‌ളസ് നേടിയ മുഴുവന്‍ കുട്ടികളെയും വീട്ടിലെത്തി അധ്യാപകര്‍ അനുമോദിച്ചു.


താലൂക്കിലെ ആദ്യ ഹയര്‍സെക്കന്‍ഡറി അടക്കം പ്രത്യേകതകള്‍ സ്വന്തമായുള്ള സ്‌കൂള്‍
മികവിനായി നിരവധി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കായിക കലാഅഭിരുചി കണ്ടെത്തി വികസിപ്പിക്കാന്‍ ഊര്‍ജ്ജിത് പരിപാടികളാണ് നടപ്പാക്കുന്നത്. വിദ്യാര്‍ഥികളുടെ കായികശേഷി കണ്ടെത്താനുള്ള കായിക ക്കളരി മേഖലയില്‍ ശ്രദ്ധേയമായ പരിപാടിയായി. പുട്‌ബോള്‍,കബഡി,ഖൊഖൊ, ഗുസ്തി,ജൂഡോ,അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ പ്രത്യേക പരിശീലനം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും സൗജന്യ ബസ് സര്‍വീസ് അടക്കമുള്ള സംവിധാനം മാനേജുമെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചമാക്കുന്നതിന് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം തുടങ്ങിയിരിക്കയാണ്.

.advt

Advertisement