കണ്ടക്ടർ ലൈസൻസ് ക്യാമ്പയിൻ,നൂറോളം പേർ ലൈസൻസ് കരസ്ഥമാക്കി

Advertisement

ശാസ്താംകോട്ട.യാത്രക്കാരോടും വിദ്യാർത്ഥികളോടും മോശമായി പെരുമാറുന്നു എന്ന വ്യാപക പരാതി ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരു പുതു തലമുറയെ കണ്ടക്ടർ ലൈസൻസ് എടുപ്പിക്കാൻ കണ്ടക്ടർ ലൈസൻസ് ക്യാമ്പയിൻ നടത്തി മോട്ടോർ വാഹന വകുപ്പ്. പത്താം ക്ലാസ് വരെ പഠിച്ച് ജയിച്ചതോ തോറ്റവരോ ആയ തൊഴിൽ രഹിതരായ നൂറോളം പേർ പരിശീലനത്തിൽ പങ്കെടുത്തു.

ഒരു പുതു തലമുറയെ കണ്ടക്ടർ ലൈസൻസ് എടുപ്പിച്ച് ബസ് മേഖലയിൽ ഉത്തരവാദിത്വമുള്ള ജീവനക്കാരെ സൃഷ്ടിച്ച് പൊതുഗതാഗത രംഗം ശക്തിപ്പെടുത്താനാണ് പരിപാടി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻറിൻ്റേയും കുന്നത്തൂർ സബ് ആർ.ടി.ഒ യുടെയും കൊല്ലം ട്രാക്കിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ചക്കുവള്ളി ആർ.ടി.ഓഫിസിന് സമീപമുള്ള ദീവാനിയ ഹാളിൽ മേയ് 20 ശനിയാഴ്ച കുന്നത്തൂർ ജോയിൻറ് ആർ.ടി .ഒ ആർ.ശരത് ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടി കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് ഉദ്ഘാടനം ചെയ്യു. എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരായ ഷാജഹാൻ, ലിജിൻ വി.ആർ, പി.രാജീവ്, മഞ്ജു, അനസ് എന്നിവർ പങ്കെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.വേണുകുമാർ, രാംജി.കെ.കരൻ എന്നിവർ ക്ലാസുകൾ എടുത്തു..പരിപാടിയുടെ ഭാഗമായി പ്രാഥമിക ശ്രുശ്രുഷയിൽ ഡോ. ആതുരദാസ്, ഡോ. ഗിരൺ എന്നിവർ ക്ലാസുകൾ എടുത്തു.മെഡിക്കൽ പരിശോധനയും ഉണ്ടായിരുന്നു. പരിശീലനത്തിന് ശേഷം കണ്ടക്ടർ ലൈസൻസിൻ്റെ ഓൺലൈൻ പരീക്ഷ നടന്നു. സ്ത്രീകളുൾപ്പടെ പങ്കെടുത്ത പരിപാടിയിയിൽ നൂറോളം പേർ കണ്ടക്ടർ ലൈസൻസ് എടുത്തു .

Advertisement